ദമ്മാം: നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും ജാമ്യത്തിലിറങ്ങിയ ഏഴ് ഇന്ത്യക്കാർ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. വന്ദേ ഭരത് മിഷെൻറ ഭാഗമായി ദമ്മാമിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ യാത്രയായത്. വിവിധ തൊഴിൽ പ്രശ്നങ്ങളിൽ കുടുങ്ങി ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ എത്തപ്പെട്ട ഇവരെ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിമാനസർവിസുകൾ റദ്ദായതോടെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിലൊരാളായ യു.പി സ്വദേശി സന്ദീപ് അസുഖബാധിതനായി മരിച്ചിരുന്നു. ഇതോടെ ജയിലുണ്ടായിരുന്ന 105 പേരിൽ 55 ആളുകളെ സാമൂഹിക പ്രവർത്തകനായ നാസ് വക്കം ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു.
താമസിക്കാൻ ഇടമില്ലാത്തവരെ തെൻറ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. നാലു മാസം ഇതിലെ ഭൂരിഭാഗം ആളുകൾക്കും സർവ സൗകര്യങ്ങളുമൊരുക്കി സംരക്ഷിച്ചത് നാസ് വക്കമാണ്. കൊൽക്കത്ത സ്വദേശികളായ പ്രഹ്ലാദ് ബേഗ്, തദവുല്ലാൽ ശൈഖ്, നയീമുദ്ദീൻ ഹഖ്, ബേയ്ഗ് ഗോപാൽ, ബിഹാർ സ്വദേശിയായ റാം ധർമേന്ദ്ര, ഝാർഖണ്ഡ് സ്വദേശിയായ ബർഖത്ത് അലി, യു.പി സ്വദേശി മുഹമ്മദീൻ പൂരി എന്നിവരാണ് ബുധനാഴ്ച നാട്ടിലേക്ക് പോയത്. ഇവരിൽ പലരും വർഷങ്ങളായി നാടുകാണാത്തവരാണ്. നയീമുദ്ദീൻ ഹഖിനെ തബൂക്കിൽ നിന്ന് പൊലീസ് പിടികൂടി ദമ്മാമിൽ എത്തിച്ചതാണ്. അഞ്ച് വർഷത്തിന് ശേഷമാണ് ഇയാൾ നാടണയുന്നത്. മറ്റുള്ളവരെല്ലാം വിവിധ തൊഴിൽ കേസുകളിൽപെട്ട് പിടിയിലായവരാണ്.
വിമാന സർവിസുകൾ നിലച്ചതോടെ ജയിലിൽ കുടുങ്ങിപ്പോകുമായിരുന്ന ഇവർക്ക് നാസ് വക്കത്തിെൻറ ഇടപെടൽ ഏറെ ആശ്വാസമാണ് പകർന്നുനൽകിയത്. യാത്ര പറയുേമ്പാൾ ഇവരിൽ പലർക്കും വിതുമ്പൽ കാരണം നന്ദി പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. സുമനസ്സുകൾ കനിഞ്ഞ് ടിക്കറ്റുകൾ ലഭ്യമാക്കിയാൽ വരും ദിവസങ്ങളിൽ ബാക്കിയുള്ളവരെക്കൂടി നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.