Posted On
date_range Updated On
date_range അടുത്തയാഴ്ച ഇന്ത്യയിലേക്ക് ആറ് വിമാന സർവിസുകൾ
റിയാദ്: കോവിഡ് നിയന്ത്രണങ്ങളാൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷെൻറ ഭാഗമായി അടുത്ത ആഴ്ചയിൽ സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ ഷെഡ്യൂൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. ഇൗ മാസം 19 മുതൽ 23 വരെ ആറ് വിമാന സർവിസുകളാണ് പുതുതായി ഏർപ്പെടുത്തിയത്. റിയാദിൽ നിന്ന് കോഴിക്കോേട്ടക്ക് ഇൗ മാസം 19 നും കണ്ണൂരിലേക്ക് 20 നും ഹൈദരബാദ് വഴി വിജയവാഡയിലേക്ക് 23 നുമാണ് വിമാനമുള്ളത്. ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് 19 നും ബംഗളൂരൂ വഴി ഹൈദരബാദിലേക്ക് 20 നും സർവിസ് ക്രമീകരിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്ന് 20 ന് വിജയവാഡ വഴി ഹൈദരബാദിലേക്കാണ് വിമാനമുള്ളത്. അടുത്ത ഘട്ടങ്ങളിൽ സൗദിയിൽ നിന്ന് ചെന്നൈ, മുംബൈ, ലഖ്നോ, പാട്ന എന്നിവിടങ്ങളിലേക്കും വിമാന സർവിസ് ഏർപ്പെടുത്തുമെന്നും എംബസി അറിയിച്ചു. ആദ്യ ഘട്ടത്തിൽ റിയാദിൽ നിന്ന് കോഴിക്കോട്, ഡൽഹി എന്നിവിടങ്ങളിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ പോയി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജിദ്ദയിൽ നിന്ന് േകാഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.