ജി​സാ​നി​ൽ ഖു​ർ​ആ​ൻ ഹ​ദീ​സ്​ പ​ഠ​ന കോ​ഴ്സി​െൻറ ബു​ക്ക് ല​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ജി​സാ​ൻ മ​ത​കാ​ര്യ വ​കു​പ്പ് പ്ര​ബോ​ധ​ക​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ ഉ​സൈ​സ് നി​ർ​വ​ഹി​ക്കു​ന്നു

ഖു​ർ​ആ​ൻ ഹ​ദീ​സ്​ പ​ഠ​ന കോ​ഴ്സ് ബു​ക്ക്‌​ലെ​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം

ജിസാൻ: സൗദി ഇസ്ലാഹി സെൻറർ കോഓഡിനേഷൻ കമ്മിറ്റിക്ക് കീഴിൽ ജിസാനിൽ വർഷങ്ങളായി നടന്നുവരുന്ന ഖുർആൻ ഹദീസ് പഠന കോഴ്സിെൻറ 13ാം ഘട്ട ബുക്ക്‌ലെറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.

ജിസാൻ മതകാര്യ വകുപ്പ് പ്രബോധകൻ ശൈഖ് മുഹമ്മദ് അൽ ഉസൈസ് ആദ്യ കോപ്പി സുഫിയാൻ ഫൈസൽ അൽ ഹികമിക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. വിവിധ ഭാഷകൾ സംസാരിക്കുന്നവർക്കായി ജിസാൻ ഫിഷ് മാർക്കറ്റിന് സമീപമുള്ള മസ്ജിദ് തആവുനിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരത്തിന് ശേഷം പഠനക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് സെൻറർ പ്രസിഡൻറ് സാദിഖ് മാസ്റ്റർ അറിയിച്ചു. 13ാം ഘട്ട ഖുർആൻ ഹദീസ് പഠന കോഴ്സിെൻറ ഫൈനൽ പരീക്ഷ 2027 ജനുവരിയിലായിരിക്കും നടക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Inauguration of booklet distribution for Quran-Hadith study course.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.