ജിദ്ദയിൽ പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്​ടപരിഹാര വിതരണം ആരംഭിച്ചപ്പോൾ

ജിദ്ദയിൽ പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്​ടപരിഹാര വിതരണം തുടങ്ങി

ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദ ചേരിപ്രദേശങ്ങളിലെ പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്ക്​ നഷ്ടപരിഹാരം നൽകുന്ന ആദ്യഘട്ടം ആരംഭിച്ചതായി ചേരി വികസന കമ്മിറ്റി വ്യക്തമാക്കി. നൂറ്കോടി റിയാലാണ്​ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. സ്​റ്റേറ്റ്​ റിയൽ എസ്​റ്റേറ്റ്​ ജനറൽ അതോറിറ്റി ഗവർണർ ഇഹ്​സാൻ ബാഫഖി, ജിദ്ദ മേയർ സ്വാലിഹ്​ അൽതുർക്കി എന്നിവരുടെ സാന്നിധ്യത്തിലാണ്​ നഷ്​ടപരിഹാര വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്​.

അവശേഷിക്കുന്നവർക്കുള്ള നഷ്ടപരിഹാരം പല ഘട്ടങ്ങളിലായി വിതരണം ചെയ്യുമെന്ന് കമ്മിറ്റി പറഞ്ഞു. കണക്കെടുപ്പും വിലനിർണയും നടപ്പാക്കിയ ശേഷവും പൗരന്മാർ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്​ത ശേഷവും സമയബന്ധിതമായാണ്​ നഷ്​ടപരിഹാരം വിതരണം ചെയ്യുന്നത്​. ചേരികളെ വ്യവസ്ഥാപിതമാക്കുകയും അവിടുത്തെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്​ ചേരികളിലെ കെട്ടിടങ്ങൾ പൊളിച്ചു പ്രദേശം വികസിപ്പിക്കുന്നത്​.

ആഭ്യന്തര മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി എന്നിവയുൾപ്പെടെ നാല്​ സർക്കാർ ഏജൻസികളിൽനിന്നുള്ള ആറ്​ അംഗങ്ങൾ ഉൾപ്പെടുന്ന സ്വതന്ത്രസമിതികൾ വഴിയാണ് വിലയിരുത്തൽ പ്രവർത്തനങ്ങൾ നടത്തിയത്​. അംഗീകൃത മൂല്യനിർണയത്തിനുള്ള സൗദി അതോറിറ്റിക്ക്​ കീഴിലെ രണ്ടുപേരും സമിതിയിലുണ്ട്​. നഷ്ടപരിഹാര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യമായ പേപ്പറുകളും രേഖകളും നൽകാനും കമ്മിറ്റി എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു.

Tags:    
News Summary - In Jeddah, compensation began to be paid to the owners of the demolished buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.