?????????? ?????????? ???????????????? ????????? ??????? ???????????????? ???????????? ???????? ??????? ????????? ??????

മരുഭൂജീവിതങ്ങൾക്ക് സാന്ത്വനമായി ഇഫ്താർ

യാമ്പു: മരുഭൂമിയിലെ തൊഴിലാളികളെ രണ്ടര പതിറ്റാണ്ട് കാലമായി നോമ്പ് തുറപ്പിക്കുകയാണ് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. യാമ്പു റോയൽ കമീഷനിലെ ഉദ്യോഗസ്ഥനായ ശ്രീലങ്കൻ  സ്വദേശി ഉമർ അബ്‌ദുറഹ്‌മാ​​​​​െൻറ നേതൃത്വത്തിൽ മയിലുകൾ താണ്ടിയാണ് മുടക്കമില്ലാതെ മുന്നൂറോളം പേർക്ക് ഇഫ്താറിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ  ദിവസവും ഇവിടെ ഒരുക്കുന്നത്. കൃഷിയിടങ്ങളും ലേബർ ക്യാമ്പുകളും കൂടുതലുള്ള പ്രദേശത്ത് ആരാംകോയുടെ ഒരു 'ഇസ്തിറാഹ' യിലാണ്   നോമ്പുതുറ സംഘടിപ്പിക്കുന്നത്​. സുഡാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ  ചുരുങ്ങിയ വേതനത്തിന് വ്യവസായ ശാലകളിലും കൃഷിയിടങ്ങളിലുമായി തൊഴിലെടുക്കുന്നവരാണ് ഇവിടെ നോമ്പ് തുറക്കാൻ എത്തുന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരം ക്യാമ്പിലെത്തി ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്ത തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമാണ് മരുഭൂമിയിലെ  ഈ നോമ്പുതുറ. സുമനസുകളായ സമ്പന്നരായ സ്വദേശിവ്യക്തികൾ നൽകുന്ന ഫണ്ടും സ്പോൺസർ ചെയ്ത വിഭവങ്ങളും ഈ ഇഫ്താർ സംഗമത്തിന് സഹായകമാവുന്നു. പലരും ഈ  കൂട്ടായ്മക്ക് നിറഞ്ഞ പിന്തുണയുമായി മുന്നോട്ടു വരുന്നുണ്ട്. തൊഴിലാളികളുടെ കൂടെ 20 വർഷത്തോളം  മുടങ്ങാതെ നോമ്പ് തുറക്കാൻ താൻ വരാറുണ്ടെന്നും സാധാരണക്കാരോടൊത്ത് ഇഫ്താറിൽ പങ്കുചേരുന്നത്​ വലിയ സന്തോഷമാണെന്നും  നേതൃത്വം നൽകുന്ന അബ്​ദുറഹ്​മാൻ  പറഞ്ഞു. മരുഭൂമിയിലൂടെ കുണ്ടും കുഴിയുമുള്ള റോഡിലൂടെ വേണം  പ്രദേശത്തെത്താൻ.  പ്രവാസികളുടെ പതിവ് വിഭവങ്ങളായ പഴവർഗങ്ങളും, സൂബിയയും, ജ്യൂസും, സൂപ്പും, കടല വേവിച്ചതും, ബിരിയാണിയുമാണ് മുഖ്യ ഇനങ്ങൾ. നോമ്പ് തുറക്കെത്തുന്നവർക്ക് വിവിധ ഭാഷകളിൽ റമദാൻ സന്ദേശം നൽകാനും ഇവിടെ സംവിധാനം ഒരുക്കിയിട്ടുണ്ട്.   
Tags:    
News Summary - ifthar saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.