തീർത്ഥാടകർ മദീന വിമാനത്താവളത്തിൽ (ഫയൽ ഫോട്ടോ)

വീ​ണ്ടും ഹ​ജ്ജി​നൊ​രു​ങ്ങി പു​ണ്യ​ന​ഗ​രി​ക​ൾ; ഹാ​ജി​മാ​രു​ടെ ആ​ദ്യ സം​ഘം ഇ​ന്നെ​ത്തും

മ​ദീ​ന: ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണ് ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം എത്തുന്നത്. ഇതോടെ ഈ വർഷത്തെ ഹജ്ജ് സീസന് തുടക്കമാവും. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരാണ് ഇന്ന് പുലർച്ചെ ആദ്യം എത്തുന്നത്. ഹൈദരാബാദിൽ നിന്നും 285 തീർത്ഥാടകരുമായെത്തുന്ന സൗദി എയർലൈൻസിന്റെ 3753 നമ്പർ വിമാനം രാവിലെ 5.15 മണിക്ക് മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. 5.35 ന് ഡൽഹിയിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ 3767 വിമാനത്തിലും 285 തീർത്ഥാടകരെത്തും. ആദ്യ സംഘങ്ങളെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സൗദി ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിക്കും. വിവിധ മലയാളി സന്നദ്ധ പ്രവർത്തകവും ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തും.

10 വി​മാ​ന​ങ്ങ​ളി​ലാ​യി 3,000ത്തി ​ലേ​റെ ഹാ​ജി​മാ​രാ​ണ് ആ​ദ്യ ദി​ന​മാ​യ ഇ​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്നും എ​ത്തു​ന്ന​ത്. തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വു തു​ട​രും. ഇ​ന്തോ​നേ​ഷ്യ​യും പാ​കി​സ്താ​നും ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ ഇ​ത്ത​വ​ണ ഹ​ജ്ജി​ൽ പ​ങ്കെ​ടു​ക്കു​ക. ഇ​ന്ത്യ​യി​ൽ നി​ന്നും 1,75,025 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​വ​രി​ൽ 1,40,020 പേ​രാ​ണ് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി എ​ത്തു​ക. 35,005 ഹാ​ജി​മാ​ർ വി​വി​ധ സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ വ​ഴി​യും ഹ​ജ്ജി​നെ​ത്തും.

മ​ദീ​ന​യി​ൽ ഇ​റ​ങ്ങു​ന്ന ഹാ​ജി​മാ​ർ ഹ​ജ്ജ് ക​ഴി​ഞ്ഞ് ജി​ദ്ദ വ​ഴി​യാ​ണ് മ​ട​ങ്ങു​ക. ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്കു​ള്ള മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി മു​ക്തേ​ഷ് കെ. ​പ​ര​ദേ​ശി, സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ ഇ​ജാ​സ് ഖാ​ൻ, കോ​ൺ​സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മ​ദീ​ന​യി​ലും ജി​ദ്ദ​യി​ലും നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു ഉ​റ​പ്പുവ​രു​ത്തി​യി​രു​ന്നു.

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി മു​ക്തേ​ഷ് കെ. ​പ​ർദേ​ശി​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ച​റി​യു​ന്നു

18,019 പേ​രാ​ണ് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ഇ​പ്രാ​വ​ശ്യം എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് വി​മാ​നം ഈ ​മാ​സം 21ന് ​ക​രി​പ്പൂ​രി​ൽ നി​ന്നാ​യി​രി​ക്കും. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ആ​ദ്യ സം​ഘം 26 നും ​ക​ണ്ണൂ​രി​ൽ നി​ന്ന് ജൂ​ൺ ഒ​ന്നി​നു​മാ​ണ് പു​റ​പ്പെ​ടു​ക. കേ​ര​ള​ത്തി​ൽ നി​ന്നും ജി​ദ്ദ വ​ഴി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ ഹാ​ജി​മാ​രെ​ത്തു​ക. ഹ​ജ്ജ് ക​ഴി​ഞ്ഞ് ഇ​വ​രു​ടെ മ​ട​ക്കം മ​ദീ​ന വ​ഴി​യാ​യി​രി​ക്കും. ജി​ദ്ദ, മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​നാ വ​ള​ന്‍റി​യ​ർ​മാ​ർ രം​ഗ​ത്തു​ണ്ടാ​വും.

Tags:    
News Summary - Holy cities with Hajj again; The first batch of pilgrims will arrive today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.