Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ആലത്തൂർ ഇരട്ടകുളം കുന്നത്ത് പടി സ്വദേശി സക്കീർ (52) ആണ് തിങ്കളാഴ്ച പുലർച്ചെ സനദ് ആശുപത്രിയിൽ മരിച്ചത്. അഞ്ച് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. പിതാവ്: മൊയ്തീൻ, മാതാവ്: ബിഫാത്തിമ, ഭാര്യ: റഷീദ,
മക്കൾ: ഷകീബ് ഹുസൈൻ, റിഷാന, നാഷിഫ്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റി ഭാരവാഹികളും ഫൈസൽ ആലത്തൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.