Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി അസീർ മൊഹായിലിൽ മരിച്ചു
ഖമീസ് മുശൈത്ത്: മലപ്പുറം നിലമ്പൂർ പുക്കോട്ടുംപാടം അഞ്ചാം മൈൽ പാട്ടർതൊടിക മുത്തു എന്ന റിയാസ് (37) അസീർ മൊഹായിലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
നെഞ്ച് വേദന അനുഭപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.10 വർഷത്തിലധികമായി വെള്ള വിതരണ വാഹനത്തിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
മാർച്ച് ആദ്യമാണ് ലീവ് കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയിയിട്ട്. പിതാവ്: കുഞ്ഞീൻ, മാതാവ്: ഖദീജ, ഭാര്യ: റബീന, മക്കൾ: നിംഷ ശരിൻ (14), ദിംല ഷരിൻ (12), ദിൽഷാൻ (5).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.