Posted On
date_range Updated On
date_range ഉറക്കത്തിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ജിസാനിൽ നിര്യാതനായി
ജിസാൻ: ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശിൽ നിര്യാതനായി. പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ (35) ആണ് മരിച്ചത്.
ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എട്ട് വർഷമായി ബെയ്ശിൽ റിവൈവ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.
നിയമനടപടികൾക്ക് ശേഷം മൃതദേഹം ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: വടക്കെണി കോയാലി, മാതാവ്: ഖദീജ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.