മുഹമ്മദ് നവാഫ്
Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ് നവാഫ് (23) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്തുവെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ജിദ്ദ കിങ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജിദ്ദ ഖാലിദ് ബ്‌നു വലീദ് റോഡിലെ കമ്പ്യൂട്ടർ ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. രണ്ട് വർഷം മുമ്പ് ജിദ്ദയിലെത്തിയ ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. പിതാവ്: ബഷീർ, മാതാവ്: സുനീറ.
സഹോദരങ്ങൾ: അദ്നാൻ, ബസ്സാം, മർവാൻ ഫാത്തിമ ഹനാൻ. കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൗദിയിൽ ഖബറടക്കാൻ നടപടി പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.