ജിദ്ദ: നാട്ടിൽനിന്നും വിദേശത്തുനിന്നുമായി ഈ വർഷത്തെ ഹജ്ജിനെത്തിച്ചേരുന്ന തീർഥാടകരുടെ ശാരീരിക, മാനസിക, ആരോഗ്യ പരിപാലനവും, കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് ഹജ്ജ് വേളയിൽ ഹാജിമാർ ശ്രദ്ധിക്കേണ്ട വിഷയങ്ങളും ചർച്ച ചെയ്യാനായി ജിദ്ദയിലെ സിജി ഇന്റർനാഷനൽ വുമൺ കളക്റ്റീവ് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് നടക്കും. ‘ഹാജിമാരുടെ ആരോഗ്യ പരിപാലനം; ചില മാർഗ്ഗനിർദ്ദേശങ്ങൾ’ എന്ന പേരിൽ സൗദി സമയം വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന വെബിനാറിൽ ജിദ്ദ നാഷനൽ ആശുപത്രിയിലെ ഡോ. ഷമീർ ചന്ദ്രോത്ത്, തനിമ വെസ്റ്റേൺ പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗം ഉമറുൽ ഫാറൂഖ് എന്നിവർ സംസാരിക്കും. സൂം ഐഡി: 484 068 5907, പാസ്കോഡ് INTLCWC എന്നിവ ഉപയോഗിച്ച് വെബ്ബിനറിൽ പ്രവേശിക്കാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.