ഹ​ജ്ജ്​ ഒ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റി​യാ​ദി​ൽ വി​ളി​ച്ചു​ച്ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി ഹ​ജ്ജ്​-​ഉം​റ മ​ന്ത്രി തൗ​ഫീ​ഖ് അ​ൽ റ​ബീ​അ സം​സാ​രി​ക്കു​ന്നു

ഹജ്ജ് ഒരുക്കം പൂർത്തിയായി;ഒമ്പത്​ ലക്ഷത്തോളം തീർഥാടകരെത്തി

റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വാ​ഹം തു​ട​രു​ന്നു. ഇ​തു​വ​രെ 860,000 തീ​ർ​ഥാ​ട​ക​ർ സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ​താ​യി ഹ​ജ്ജ്-​ഉം​റ മ​ന്ത്രി തൗ​ഫീ​ഖ് അ​ൽ റ​ബീ​അ റി​യാ​ദി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​യും നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ, തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ നൂ​റി​ല​ധി​കം പു​തി​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ത്തി​യ തീ​ർ​ഥാ​ട​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും (8,20,000 പേ​ർ) വി​മാ​ന​മാ​ർ​ഗ​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ ത​ന്നെ ‘മ​ക്ക റൂ​ട്ട്’ പ​ദ്ധ​തി വ​ഴി 2,40,000 പേ​ർ​ക്ക് വേ​ഗ​ത്തി​ലു​ള്ള യാ​ത്രാ​സൗ​ക​ര്യം ല​ഭി​ച്ചു. ക​ര​മാ​ർ​ഗം 35,000 പേ​രും ക​ട​ൽ​മാ​ർ​ഗം നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​രും ഇ​തി​ന​കം വി​ശു​ദ്ധ ഭൂ​മി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ വ​രു​ത്തി​യി​ട്ടു​ള്ള​ത്. മു​മ്പ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന 120 മി​നി​റ്റ് എ​ന്ന​ത് ഇ​ത്ത​വ​ണ കേ​വ​ലം 15 മി​നി​റ്റാ​യി കു​റ​ക്കാ​ൻ സാ​ധി​ച്ചു. കൂ​ടാ​തെ, വി​ദേ​ശ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി 'ഹ​ജ്ജ് വി​ത്തൗ​ട്ട് ബാ​ഗ്' (ല​ഗേ​ജി​ല്ലാ​ത്ത ഹ​ജ്ജ്) പ​ദ്ധ​തി എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​മാ​യി ഇ​ത്ത​വ​ണ വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഇ​ക്കൊ​ല്ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 51 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളു​ള്ള 'നു​സ്‌​ക്' ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം വ​ഴി 130ഓ​ളം സേ​വ​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭ്യ​മാ​ണ്. 126 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ 30ല​ധി​കം സൗ​ദി ക​മ്പ​നി​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ബു​ക്കി​ങ് ന​ട​ത്താ​ൻ ഈ ​പ്ലാ​റ്റ്‌​ഫോം സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. ഇ​തി​നു​പു​റ​മെ, സു​ര​ക്ഷ​യും തി​രി​ച്ച​റി​യ​ലും എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ തീ​ർ​ഥാ​ട​ക​ർ​ക്കും 'നു​സ്‌​ക്' സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 60ഓ​ളം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഏ​കോ​പി​ത​മാ​യാ​ണ് ഹ​ജ്ജ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.

പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളി​ലും വ​ലി​യ വി​ക​സ​ന​മാ​ണ് ഇ​ത്ത​വ​ണ. അ​റ​ഫ​യി​ലെ ജ​ബ​ൽ അ​ൽ റ​ഹ്​​മ​ക്ക് ചു​റ്റു​മു​ള്ള 2,72,000 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശം തീ​ർ​ഥാ​ട​ക​ർ​ക്ക് ചൂ​ട് കു​റ​ക്കു​ന്ന​തി​നാ​യി ന​വീ​ക​രി​ച്ചു. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് അ​ഞ്ചി​ര​ട്ടി കൂ​ടു​ത​ലാ​ണ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ 60,000 മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു.

ചൂ​ട് നി​യ​ന്ത്രി​ക്കാ​നാ​യി ആ​റാ​യി​ര​ത്തി​ല​ധി​കം വാ​ട്ട​ർ മി​സ്റ്റ് സ്പ്രേ ​പോ​സ്റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മി​ന​യി​ൽ 24,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പു​തി​യ കൂ​ടാ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 220 ശ​ത​മാ​നം വ​ർ​ധ​ന​വ് വ​രു​ത്തു​ക​യും ചെ​യ്തു. ഹ​റം പ​ള്ളി​യു​ടെ മൂ​ന്നാം വി​പു​ലീ​ക​ര​ണ ഭാ​ഗം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​തും മ​ദീ​ന​യി​ലെ റൗ​ദ ശ​രീ​ഫി​ൽ ഒ​രേ​സ​മ​യം പ്ര​വേ​ശി​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം 15,000ൽ ​നി​ന്ന് 57,000 ആ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Hajj preparations complete; nearly nine lakh pilgrims arrive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.