മിനയിലും ഒരു കൺമണി; പേര് സൽമാൻ 

ജിദ്ദ: ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങുന്നതിനിടയിൽ മിന താഴ്വരയിൽ ആഫ്രിക്കയിലെ ബൂർകിനോ  ഫസോയിൽ  നിന്ന് ഹജ്ജിനെത്തിയ യുവതിക്ക് സുഖ പ്രസവം. മിന അൽവാദി ആശുപത്രിയിലാണ് യുവതി ആൺകുഞ്ഞിന് ജന്മം  നൽകിയത്. ‘സൽമാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ അറഫ സംഗമത്തിനിടയിൽ ഒരു തീർഥാടക ആൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ‘വള്ളാഹ്’ എന്നാണ് ആ കുട്ടിക്ക് പേരിട്ടത്.

Tags:    
News Summary - Hajj - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.