ഹജ്ജ് കർമങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് 24 മണിക്കൂർ ഹോട്ട് ലൈൻ

മക്ക: ഹജ്ജ് കർമങ്ങളുമായ ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹോട്ട്ലൈനിൽ മറുപടി ലഭിക്കുന്ന സംവിധാനം സജ്ജം. 8002451000 എന്ന നമ്പറിൽ വളിച്ചാൽ 24 മണിക്കൂറും നിർദേശങ്ങൾ ലഭിക്കും. 59 ഫോൺ ലൈനുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 

മക്കയിൽ 24 , മദീനയിൽ 6, മിനാ, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിൽ 29 ലൈനുകൾ വീതമാണ് സജ്ജമാക്കിയിട്ടുള്ളത്. 81 വിദഗ്ധരെ മക്കയിലും 47 പേരെ മദീനയിലും മറുപടി പറയാൻ നിയോഗിച്ചിട്ടുണ്ട്. 

ടെലികമ്യൂണിക്കേഷൻ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. 10,000 ത്തിലധികം കാളുകൾ ഇതിനകം ഇൗ സംവിധാനത്തിൽ ലഭിച്ചതായി അധികൃതർ പറഞ്ഞു.

Tags:    
News Summary - Hajj 2018 24 Hours Hotline -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.