സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ഷീ​ർ മാ​ള​ക്ക്​ ഹാ​ഇ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ക്ക​രി​യ

പ​ള്ളി​പ്രം സ​മ്മാ​നി​ക്കു​ന്നു

ബ​ഷീ​ർ മാ​ള​ക്ക്​ ഹാ​ഇ​ൽ കെ.​എം.​സി.​സി സ്വീ​ക​ര​ണം

ഹാ​ഇ​ൽ: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ഷീ​ർ മാ​ള​ക്ക്​ ഹാ​ഇ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഹാ​ഇ​ൽ സി​റ്റി​യി​ലെ അ​റ​ഫ ദ​ർ​ബാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​റ്റി, ബ​ർ​സ്സാ​ൻ, സ​ദി​യാ​ൻ, സ​നാ​ഇ​യ്യ, നു​ഗ്ര എ​ന്നീ ഏ​രി​യാ​ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഹ​ബീ​ബു​ല്ല മ​ദി​ര​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മൊ​യ്തു മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഗീ​ർ അ​ലി ഫൈ​സി ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. നാ​സ​ർ ദാ​രി​മി, നി​സാം പാ​റ​ക്കോ​ട്, മു​നീ​ർ തൊ​ഴ​ക്കാ​വ്, അ​ഷ്‌​റ​ഫ് അ​ഞ്ച​ര​ക്ക​ണ്ടി, ഫൈ​സ​ൽ കൊ​ല്ലം, സ​ക​രി​യ ആ​യ​ഞ്ചേ​രി, നൗ​ഷാ​ദ് ഓ​മ​ശ്ശേ​രി, സി​റാ​ജു​ൽ മു​നീ​ർ, സ​ക​രി​യ കാ​വും​പ​ടി, ബാ​പ്പു എ​സ്​​റ്റേ​റ്റ് മു​ക്ക്, അ​ഷ്‌​ക​ർ വ​ട​ക​ര, ഖാ​ദ​ർ കൊ​ടു​വ​ള്ളി, വൈ.​എം. സ​ജീ​ദ്, മ​ൻ​സൂ​ർ പ​ട​നി​ലം, നാ​സ​ർ ചീ​ക്കി​ലോ​ട്, എ.​വി.​സി. ഇ​ബ്രാ​ഹിം, നി​യാ​സ് ക​ണ്ണൂ​ർ, ഷാ​ഹി​ദ് ശി​വ​പു​രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ക്ക​രി​യ പ​ള്ളി​പ്ര​വും വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ ഉ​പ​ഹാ​രം അ​താ​തു ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബ​ഷീ​ർ മാ​ള​ക്ക്​ ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രീം തു​വ്വൂ​ർ സ്വാ​ഗ​ത​വും റ​ഫീ​ഖ് അ​ഞ്ച​ര​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hail KMCC given reception to Basheer Mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.