സൗദിയിൽ ആഭ്യന്തര വിമാനസർവിസുകൾ ഞായറാഴ്​ച മുതൽ

റിയാദ്​: കോവിഡ്​ പശ്ചാത്തലത്തിൽ മാർച്ച്​ 21ന്​ നിർത്തിവെച്ച ആഭ്യന്തര വിമാന സർവിസുകൾ ഇൗ മാസം 31 (ഞായറാഴ്​ച) പുനരാരംഭിക്കുമെന്ന്​ സൗദി സിവിൽ  ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക്​ വ്യഴാഴ്​ച മുതൽ ഇളവ്​ അനുവദിക്കുന്ന തീരുമാനത്തി​​െൻറ ഭാഗമാണിതും.  ഘട്ടംഘട്ടമായാണ്​ നിയന്ത്രണങ്ങൾ നീക്കുന്നത്​. അതനുസരിച്ച്​ തന്നെ ആഭ്യന്തര വിമാനസർവിസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കും. എന്നാൽ രാജ്യാന്തര  സർവിസുകൾക്കുള്ള നിരോധനം തുടരും. സൗദി എയർലൈൻസ്​ ഉൾപ്പെടെയുള്ള ആഭ്യന്തര വിമാന കമ്പനികള്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ്  സർവിസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അൽഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹാഇല്‍, അൽബാഹ, നജ്‌റാന്‍  വിമാനത്താവളൾക്കിടയിലാണ്​ സർവിസ്​. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സെക്ടറുകളിലും സർവിസാകും. ആരോഗ്യമന്ത്രാലയത്തി​​െൻറയും മറ്റു സർക്കാര്‍ വകുപ്പുകളുടെയും  സഹകരണത്തോടെ കോവിഡ് വ്യാപന നിയന്ത്രണ വ്യവസ്ഥകള്‍ പാലിച്ചാണ് സർവിസ്. 
Tags:    
News Summary - saudi flight service restarting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.