കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു.- എക്സിറ്റ് 18 ലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കോഴിക്കോട് നല്ലളം വെസ്​റ്റ്​ ബസാർ സ്വദേശി വലിയ  പറമ്പത്ത് അബ്​ദുല്ലത്തീഫ് (51) ആണ്​ മരിച്ചത്​. 25 വർഷമായി റിയാദിലുണ്ട്. ശാഹിദയാണ് ഭാര്യ. മക്കൾ: ഫരീദ, ഫാരിസ്, ഫർഹാൻ. അൽഈമാൻ ആശുപത്രി  മോർച്ചറിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുവായ മിറാഷിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി  വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂരും കോഴിക്കോട് ജില്ല കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
Tags:    
News Summary - kozhikode native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.