ആലുവ സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു

റിയാദ്: രോഗബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി വളയംകുന്നിൽ ത്വയ്യിബ് (29) സൗദി ജർമൻ ആശുപത്രിയിൽ ബുധനാഴ്​ച രാവിലെ 9.45 ഒാടെയാണ്​ മരിച്ചത്​. പിതാവ്​ നാസർ സൗദിയിലെ ത്വാഇഫിൽ ജോലി ചെയ്യുന്നു. ഖദീജയാണ്​ മാതാവ്​. ഭാര്യ: മുബീന. റിയാദ്​ എക്​സിറ്റ്​ അഞ്ചിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ത്വയ്യിബ്​. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ്​ മഞ്ചേരി നേതൃത്വം നൽകുന്നു. 
Tags:    
News Summary - aluva native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.