Posted On
date_range Updated On
date_range നാട്ടിലേക്ക് മടങ്ങിയ അസൈൻ പാണക്കാട് നാട്ടിൽ മരണമടഞ്ഞു
ജിദ്ദ: 40 വർഷത്തോളം ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ച് കഴിഞ്ഞയാഴ്ച നാട്ടിലേക്കു മടങ്ങിയ പാണക്കാട് അസൈൻ (58) തിങ്കളാഴ്ച രാവിലെ ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടു. കുടുംബങ്ങളും നാട്ടുകാരും ജോലിചെയ്ത സ്ഥാപന ഉടമകളും ചേർന്ന് കഴിഞ്ഞാഴ്ചയാണ് ജിദ്ദയിൽ നിന്ന് യാത്രയാക്കിയത്. ജിദ്ദയിലെ മുഹമ്മദ് അബ്ദുല്ല അൽ മൻസൂരിയുടെ വിശ്വസ്തനായി ഒരേ സ്പോൺസർക്കു കീഴിൽ 32 വർഷം ജോലി ചെയ്തിരുന്നു. പാണക്കാട് ചാലിൽ ചേക്കുവിെൻറയും പുല്ലമ്പലവൻ താച്ചുവിെൻറയും മകനാണ്.
ഭാര്യ അയ്യാടൻ ഖദീജ. മകൾ: സൂസാന. മക്കൾ: ഹുസ്നി, ഉനൈൻ (ഖത്തർ), മരുമകൻ നവാസ് (ദുബൈ). മയ്യിത്ത് നമസ്കാരത്തിന് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.