റിയാദ്: ഗ്ലോബൽ യൂനിറ്റി ഓഫ് കായണ്ണയുടെ 2023-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുറഹ്മാൻ കേളോത്ത് (ചെയർ.), ടി.പി. മുഹമ്മദ് (ജന. കൺ.), പി.പി. അബ്ദുല്ലത്തീഫ് (ഫൈനാൻസ് ഹെഡ്), പുതിയോട്ടിൽ അബ്ദുറഹ്മാൻ (കോഓഡിനേറ്റർ) കായണ്ണ ഖബർസ്ഥാൻ പള്ളി പരിധിയിലുള്ള ആറ് ജുമുഅ മസ്ജിദുകളുടെയും മൂന്ന് നമസ്കാര പളളികളുടെയും പരിധിയിൽ വസിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായി 2014ൽ രൂപവത്കരിച്ച സംഘടനയാണിത്.
400ൽ പരം ആളുകളുള്ള ഈ കൂട്ടായ്മ മത, രാഷ്ട്രീയ സംഘടന വ്യത്യാസമില്ലാതെ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും കാരുണ്യ പ്രവർത്തന മേഖലയിലും പ്രവർത്തിക്കുന്നു. പുതിയ കമ്മിറ്റിയിൽ 24 അംഗ സെക്രേട്ടറിയറ്റും 57 അംഗ സെൻട്രൽ എക്സിക്യൂട്ടിവുമാണുള്ളത്. ചീഫ് ഇലക്ഷൻ ഇന്‍ചാര്‍ജ് എം.കെ. ഷാഹിദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.