ഉമർ ചൂരിപ്പുറത്ത് (പ്രസി), ഗഫൂർ കരുവാടി (ജന. സെക്ര), ദിൽഷാദ് മഞ്ഞളാംകുഴി (ട്രഷ), ഉസ്മാൻ പുലവഴി (ചെയർ)
റിയാദ്: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് നികുതിഭീകരതയാണെന്നും റിയാദ് കെ.എം.സി.സി പുഴക്കാട്ടിരി പഞ്ചായത്ത് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. വെള്ളത്തിന്റെ കരം, വൈദ്യുതി ചാർജ് എന്നിവ കൂട്ടിയത് സാധാരണക്കാരായ ജനങ്ങളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മങ്കട മണ്ഡലം ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത കൗൺസിൽ യോഗം മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീൻ മഞ്ഞളാംകുഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് അലിക്കുട്ടി തൈക്കാടൻ അധ്യക്ഷത വഹിച്ചു. അലിക്കുട്ടി തൈക്കാടൻ റിപ്പോർട്ടും അവതരിപ്പിച്ചു. റിയാസ് പരിയാരത്ത് സ്വാഗതവും ഷമീർ മാനു നന്ദിയും പറഞ്ഞു. ഷാഫി തുവ്വൂർ, നാഷനൽ സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് ചിങ്ങത്ത് തുടങ്ങിയവർ സംസാരിച്ചു. പുതിയ കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ.ടി. അബൂബക്കർ, സൈദലവി ഫൈസി പനങ്ങാങ്ങര, അബ്ദുല്ല ഉരുനിയൻ, ഷഫീഖ് കുറുവ, ഷബീബ് കരുവള്ളി എന്നിവർ ആശംസകൾ നേർന്നു. ഫാറൂഖ് തീരൂർക്കാട് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഷംസു അല്ലൂർ ഖിറാഅത്ത് നടത്തി. പുതിയ ഭാരവാഹികളായി ഉമർ ചൂരിപ്പുറത്ത് (പ്രസി), ഗഫൂർ കരുവാടി (ജന. സെക്ര), ദിൽഷാദ് മഞ്ഞളാംകുഴി (ട്രഷ), ഉസ്മാൻ പുലവഴി (ചെയർ), ജാഫർ പൂളക്കൽ, ഷഫീഖ് മണ്ടോത്ത് പറമ്പിൽ, നൗഫൽ മൂന്നുകണ്ടത്തിൽ, റാഫി ചക്കംതൊടി, അനീഷ് പാണരത്ത്, അമീർ ഫൈസൽ മാമ്പ്രത്തൊടി (വൈ. പ്രസി), ലുഖ്മാൻ കല്ലിങ്ങൽ, ഇസ്മാഈൽ മണ്ണുംകുളം, ഷിബിൻ വി.പി പുഴക്കാട്ടിരി, ശംസുദ്ദീൻ അല്ലൂർ, അസ്ലം നെച്ചിക്കാട്ടിൽ, ഷഫീഖ് രാമപുരം (ജോ. സെക്ര) എന്നിവരെ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.