മദീന: രണ്ടു പതിറ്റാണ്ടിലേറെ സൗദി പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. കായംകുളം കട്ടച്ചിറ കളീക്കൽ കുടുംബാംഗമായ കാട്ടിരേത്ത് വീട്ടിൽ സക്കീർ ഹുസൈൻ (55) ആണ് മരിച്ചത്. അസുഖത്തെത്തുടർന്ന് മാന്നാർ പരുമല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്ന് (ബുധൻ) രാവിലെയായിരുന്നു അന്ത്യം.
ദീർഘകാലം മദീനയിൽ ഓട്ടോമൊബൈൽ വർക്‌ഷോപ്പ് മേഖലയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് 2024 ലാണ് മടങ്ങിയത്. നിലവിൽ കട്ടച്ചിറ മൂന്നാം കുറ്റി റോഡിനോട് ചേർന്ന് സി.എ.എം ഓഡിറ്റോറിയത്തിന് സമീപം ഓട്ടോമൊബൈൽ സ്ഥാപനം നടത്തി വരികയായിരുന്നു.
പരേതരായ നൂഹ് കുഞ്ഞിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ ജിജി മദീനയിലെ വിലാദ ഹോസ്പിറ്റലിൽ നഴ്‌സാണ്. മക്കൾ: ഡോ. സോനാ സക്കീർ (വി.എസ്.എം ഹോസ്പിറ്റൽ, മാവേലിക്കര), സൽമാൻ സക്കീർ, സനാ സക്കീർ (എം.ബി.ബി.എസ് വിദ്യാർഥിനി). സഹോദരങ്ങൾ: മുനീർ, ഷംന ഷാജഹാൻ, ലിജി മസ്‌നൂഹ്. ഖബറടക്കം ഇന്ന് വൈകീട്ട് ആറ് മണിക്ക് ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് മഖ്ബറയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.