Posted On
date_range Updated On
date_range അൽ ബാഹയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി: ഏഴ് വിദേശികൾ പിടിയിൽ
അൽ ബാഹ: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അൽ ബാഹയിലെ ജനവാസ മേഖലയിലുള്ള ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഏഴ് വിദേശികളെ മേഖല പൊലിസ് അറസ്റ്റ് ചെയ്തു.
പിടിയിലായ പ്രതികളെ നിലവിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇവർക്കെതിരെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലിസ് വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാമൂഹിക സുരക്ഷാ-മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സംയുക്തമായി നടത്തിയ കൃത്യമായ ഏകോപനത്തിലൂടെയാണ് പൊലിസ് ഈ റെയ്ഡും അറസ്റ്റ് നടപടികളും പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.