Posted On
date_range Updated On
date_range റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് മേയ് 31ന് വിമാനം
റിയാദ്: വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടത്തിെൻറ ഭാഗമായി റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ വിമാന സർവിസ് ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. മേയ് 31ന് ഉച്ചക്ക് 1.30ന് വിമാനം പുറപ്പെടും. നാട്ടിൽ പോകാൻ രജിസ്റ്റർ ചെയ്തവരിൽ നിന്ന് അടിയന്തര സാഹചര്യം നേരിടുന്ന ആളുകളെ എംബസി ബന്ധപ്പെടും. ടിക്കറ്റ് നിരക്കും മറ്റു വിവരങ്ങളും ഉടൻ പുറത്തുവിടും. മേയ് 23 ശനിയാഴ്ചയിലേക്ക് നിശ്ചയിച്ചിരുന്ന വിജവാഡ വഴി ഹൈദരാബാദിലേക്ക് റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 22ന് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു. മേയ് 23 മുതൽ അഞ്ച് ദിവസം രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്ന് സൗദി ഗവൺമെൻറ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സർവിസ് ഒരു ദിവസം നേരത്തെ ആക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.