കൊച്ചിയിൽ നിന്നും ഹീത്രുവിലേക്ക്‌ പോകാനുള്ള കണക്ഷൻ ഫ്ലൈറ്റ് നഷ്​ടപ്പെട്ട യാത്രക്കാർ റിയാദിൽ

കൊച്ചിയിൽ നിന്നും വിമാനം വൈകി; ലണ്ടനിലേക്ക് പോകാനിരുന്ന യാത്രക്കാർ റിയാദിൽ കുടുങ്ങി

റിയാദ്: ശനിയാഴ്ച കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം വൈകിയതിനെ തുടർന്ന് ലണ്ടനിലേക്ക് പോകാനിരുന്ന 65-ഓളം യാത്രക്കാർ റിയാദിൽ കുടുങ്ങി. കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇവർ വിമാനം വരുന്നതിനായി കാത്തിരിക്കുകയാണ്​. ലണ്ടനിലെ ഹീത്രു അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക് പോകാനുള്ള യാത്രക്കാർക്കാണ് കണക്ഷൻ ഫ്ലൈറ്റ് നഷ്​ടമായത്. കുട്ടികളും പ്രായമായവരുമടക്കം യാത്രാസംഘത്തിലുണ്ട്.

തിങ്കളാഴ്ച രാവിലെ യൂനിവേഴ്സിറ്റികളിൽ ജോയിൻ ചെയ്യേണ്ട വിദ്യാർഥികൾ ഏറെ പ്രയാസത്തിലാണ്. ഞായറാഴ്ച ഇനി വിമാനം ഇല്ലെന്നും തിങ്കളാഴ്ച കാലത്ത് പുറപ്പെടാനാകുമെന്നും അധികൃതർ അറിയിച്ചു, യാത്രികർക്ക് ഉച്ചഭക്ഷണം ലഭ്യമാക്കി. കൊച്ചിയിൽ നിന്നും പുറപ്പെട്ട എസ്​.വി. 775 വിമാനമാണ് വാതിൽ അടയാത്ത സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത്. ശനിയാഴ്ച രാത്രി 11 ന്​ ലാൻഡ്​ ചെയ്യാനുള്ള വിമാനം ഞായറാഴ്ച കാലത്ത് 3.15നാണ് എത്തിച്ചേർന്നത്.

തിങ്കളാഴ്ച രാവിലെ 8.10ന് പോകാനുള്ള ബോർഡിങ് പാസുമായി റിയാദ്​ കിങ്​ ഖാലിദ് വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ കാത്തിരിക്കുകയാണ്. 24 മണിക്കൂറിലധികം വിമാനത്താവളത്തിൽ കഴിച്ചുകൂട്ടുക പ്രയാസമാണെന്നും അധികൃതരുടെ ഭാഗത്ത് നിന്നും അനുഭാവപൂർവമുള്ള സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും യാത്രികർ പറഞ്ഞു.

Tags:    
News Summary - Flight from Kochi delayed; Passengers who were going to London were in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.