റാന്നിയിലുണ്ടായ പ്രളയം മൂലം ദൂതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റിയുടെ ധനസഹായം അഡ്വ. പഴകുളം മധു എം.എൽ.എ കൈമാറുന്നു
ജിദ്ദ/റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നി മേഖലയിലുണ്ടായ രൂക്ഷമായ പ്രളയത്തിൽ ദുരിതബാധിതരായ ഒമ്പത് നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകി ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജ്യനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം വിതരണം ചെയ്തു. ദുരിതബാധിതരെ സഹായിക്കുന്നതിൽ റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിെൻറ സജീവ ഇടപെടലും സമയോചിതമായ പ്രവർത്തനങ്ങളും പ്രത്യേകം പ്രശംസിക്കപ്പെട്ടു.
പ്രളയബാധിതരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുകയും സഹായങ്ങൾ ലഭ്യമാക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത എം.എൽ.എയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
റാന്നിയിലെ എം.എൽ.എ ഓഫീസിൽ നടന്ന ചടങ്ങിൽ അഡ്വ. പഴകുളം മധു എം.എൽ.എ സഹായ വിതരണം നടത്തി. ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാമുദ്ധീൻ, ആലപ്പുഴ ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ആഷിക് മാന്നാർ, ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ്ജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി താഴിലത്ത്, പഞ്ചായത്ത് അംഗം കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.