ജിസാൻ സബിയയിലെ പ്രവാസി മലയാളി കൂട്ടായ്മയായ
ഫാരിസ് ഫാമിലി ഗ്രൂപ് ഓണാഘോഷ പരിപാടിയിൽ നിന്ന്
ജിസാൻ: സൗദി ജിസാനിലെ സബിയയിലെ പ്രവാസി മലയാളി കൂട്ടായ്മയായ ഫാരിസ് ഫാമിലി ഗ്രൂപ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി ശംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
ഷഫീഖ് എടശ്ശേരി അധ്യക്ഷത വഹിച്ചു. അലി അഹമ്മദ് മുഹറഖ്, അഭിനന്ദ് നെട്ടയം, ഷൗക്കത്ത് ബാപ്പു കോഴിക്കോടൻ തുടങ്ങിയവർ ആശംസകൾ നേർന്നു. അഷ്റഫ് കുന്നുമ്മൽ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാ, കായിക പ്രകടനങ്ങൾ അരങ്ങേറി. ഓണസദ്യ പരിപാടിയിലെ മുഖ്യ ആകർഷണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.