ഹഫർ അൽ ബാത്തിനിൽ ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷം
ഹഫർ: കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഹഫർ അൽ ബാത്തിനിലെ പ്രവാസി മലയാളികൾ. ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകരുടെയും യു.ഡി.എഫ് അനുഭാവികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർആഹ്ലാദം പ്രകടിപ്പിച്ചത്.
ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എം.സി.സി പ്രസിഡൻറ് ബാബാ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പുതിയ സർക്കാർ കൂടുതൽ സജീവമായി ഇടപെടണമെന്നും സർക്കാർ തലത്തിൽ കൂടുതൽ ശക്തമായ സ്വാധീനം ചെലുത്തേണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സലീം കീരിക്കാട്, സലാം മാസ്റ്റർ, ഇക്ബാൽ ആലപ്പുഴ, സിദ്ധിഖ് ആല എന്നിവർ സംസാരിച്ചു. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത നേതാക്കൾ, കേരളത്തിെൻറ സമഗ്ര പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. ഫൈസൽ സ്വാഗതവും സൈഫുദ്ദീൻ പള്ളിമുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.