പ്രദീപ്

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി റിയാദ്​ എയർപോർട്ടിൽ മരിച്ചു

റിയാദ്​: നാട്ടിൽ പോകാൻ റിയാദ്​ എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതമുണ്ടായി കഴിഞ്ഞ ഡിസംബർ 18ന്​ മരിച്ച പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപി​െൻറ (41) മൃതദേഹം നാട്ടിൽ കൊണ്ടുപോയി.​ റിയാദിൽ നിന്ന്​ 560 കിലോമീറ്ററകലെ സു​ലയിൽ വെച്ച്​ മരിച്ച പ്രദീപി​െൻറ മൃതദേഹം സു​ലയിൽ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന്​ ആംബുലൻസിൽ റിയാദിലെത്തിച്ച ശേഷം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക്​ കൊണ്ടുപോയി.

അവിടെ നിന്ന്​ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത്​ സംസ്​കരിച്ചു​. ദക്ഷിണ സൗദിയിലെ നജ്‌റാനിൽ നിന്ന് റിയാദിലേക്ക്​ വരവേയാണ്​ സുലയിൽ എത്തിയപ്പോൾ ഹൃദയസ്തംഭനമുണ്ടായത്​. റിയാദിലേക്കുള്ള ബസിൽ യാത്ര ചെയ്യവേ സുലയിലെത്തി നിർത്തിയപ്പോൾ വെള്ളം കുടിക്കാൻ പുറത്തിറങ്ങിയതാണ്​.

വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്​തംഭനമുണ്ടാവുകയായിരുന്നു. ഉടൻ മരണവും സംഭവിച്ചു. നജ്​റാനിൽ ഡ്രൈവറായിരുന്ന പ്രദീപ്​. നാട്ടിൽ പോയി വന്നിട്ട്​ നാലുവർഷമായി. അവധിക്ക്​ പോകാൻ വേണ്ടി റിയാദിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മരണം സംഭവിച്ചത്​. അച്​ഛൻ: പരേതനായ വിലാസൻ, അമ്മ: ഓമന, ഭാര്യ: രമ്യ, മകൾ: ആദിത്യ, മകൻ: അർജുൻ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സുലയിലെ സാമൂഹിക പ്രവർത്തകരായ സിദീഖ് കൊപ്പം, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ഫൈസൽ എടയൂർ എന്നിവരുടെ നിരന്തര പരിശ്രമം കൊണ്ടാണ് പൂർത്തീകരിച്ചത്.

Tags:    
News Summary - Expatriate dies at Riyadh airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.