തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനെ ജിദ്ദ വിമാനത്താവളത്തിൽ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ സ്വീകരിക്കുന്നു

തുർക്കി പ്രസിഡൻറ്​ ഉറുദുഗാൻ സൗദിയിൽ

ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ സൗദി അറേബ്യയിലെത്തി. വ്യാഴാഴ്​ച രാത്രി ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പത്​നിയോടൊപ്പം എത്തിയ തുർക്കി പ്രസിഡൻറിനെ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ സ്വീകരിച്ചു.

മന്ത്രിസഭാംഗവും ദേശീയ സുരക്ഷ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽഅയ്​ബാൻ, തുർക്കിയിലെ സൗദി അംബാസഡർ മുഹമ്മദ്​ അൽഹർബി, മക്ക പൊലീസ്​ മേധാവി മേജർ ജനറൽ സ്വാലിഹ്​ അൽജാബിരി, ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവള മാനേജർ ഇസാം നൂർ, ​പ്രട്ടോക്കോൾ ഓഫീസ്​ മേധാവി അഹ്​മദ്​ അബ്​ദുല്ല ബിൻ ദാഫിർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


രണ്ട്​ ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടയിൽ സൗദിക്കും തുർക്കിക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങളും വ്യാപാരങ്ങളും കൂടുതൽ ശക്തിപ്പെടുത്തിപ്പെടുത്തുന്നതിന്​ കിരീടാവകാശിയടക്കമുള്ളവരുമായി കൂടിക്കാഴ്​ചകളുണ്ടാ​കുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Erdogan in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.