പ്രഫ. കെ.എ. നാസറിന് ഏറനാട് മണ്ഡലം കെ.എം.സി.സി
ഒരുക്കിയ സ്വീകരണ പരിപാടിയിൽ സുൽഫിക്കർ ഒതായി
ഫലകം സമ്മാനിക്കുന്നു
ജിദ്ദ: ഏറനാട് മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡൻറും അൻവാർ ഇസ്ലാം അറബിക് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. കെ.എ. നാസറിന് ജിദ്ദ കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റിയും കിഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സ്വീകരണം നൽകി. കെ.എം.സി.സി ഹജ്ജ് സമയത്ത് ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലപ്പുറത്തെ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തെ താറുമാറാക്കുന്ന കേരള സർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ കെ.എം.സി.സി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിദ്ദയിൽ നടന്ന സ്വീകരണ പരിപാടി കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറ് സൈതലവി പുളിയക്കോട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് സുൽഫിക്കർ ഒതായി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അലി പത്താനപ്പുരം പ്രഫ. കെ.എ. നാസറിനെ ഷാൾ അണിയിച്ചു. സുൽഫിക്കർ ഒതായി ഫലകം നൽകി ആദരിച്ചു. ഉമർ ഫാറൂഖ്, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫസൽ റഹ്മാൻ കുനിയിൽ നന്ദി പറഞ്ഞു. സഹീർ കുനിയിൽ, അനസ് മുബാറക്ക് ഫൗമി ഉദവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.