ജിദ്ദ: ഇന്ത്യൻകോൺസുലേറ്റിനു കീഴിലുള്ള ‘ഇന്ത്യഫോറം’ സംഘടിപ്പിച്ച ‘ എക് ഷാം ബോളിവുഡ് നാം’ സംഗീത പരിപാടി കോൺസൽ ജനറൽ നൂർ മുഹമ്മദ് റഹ്മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംബന്ധിച്ചു. ബോളിവുഡ് പിന്നണി ഗായകൻ രാജ ഹസൻ അവതരിപ്പിച്ച സംഗീത വിരുന്ന് ആസ്വദകർക്ക് ഹൃദ്യമായ അനുഭവമായി.
സൗദി ഗായകൻ നൂർ അൽമാസ് പെങ്കടുത്തു. കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, സംഗീത പരിപാടി, മറ്റ് നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. പ്രസിഡൻറ് ഫിറോസുദ്ദീൻ അധ്യക്ഷത വഹിച്ചു. അയൂബ് ഹഖീം, അഹമ്മദ് ജുനൈദ്, കെ. ടി.എ മുനീർ, വസീം മുഖദാം സഖരിയ ബിലാദി, ഒമി നൊതാനി, ആബിദ് ഹസൻ, എസ്.പി സിങ്, നുസ്റത് ഖാൻ, മലീഹ ജുനൈദ് ബോബി മന്നാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.