ജിദ്ദ: ഇൗദ് ആശംസകളുമായി വിവിധ സൈനിക മേധാവികളും ഭരണരംഗത്തുള്ളവരും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. പ്രതിരോധ സഹമന്ത്രി മുഹമ്മദ് അൽഅയാശ്, പ്രതിരോധ മന്ത്രിയുടെ ഒാഫീസിയെ ജനറൽ സൂപ്പർവൈസറും റോയൽേകാർട്ട് ഉപദേഷ്ടാവുമായ ഫഹദ് അൽഇസ്സ, പ്രതിരോധ മന്ത്രിയുടെ ഒാഫീസിലെ ചീഫ് ഒാഫ് സ്പെഷൽ അഫയേഴ്സ് ഖാലിദ് അൽറായീസ്, ചീഫ് ഒാഫ് ജനറൽ സ്റ്റാഫ് ജന. ഫയ്യാദ് അൽറുവൈലി, ഡെപ്യൂട്ടി ചീഫ് ഒാഫ് ജനറൽ സ്റ്റാഫ് മുതലഖ് അൽആസിമ, പ്രതിരോധ വകുപ്പ് എക്സിക്യൂട്ടീവ് അഫയേഴ്സ് ഉപ മന്ത്രി ഡോ. ഖാലിദ് ബിയാരി എന്നിവരും ജിദ്ദയിലെ കൊട്ടാരത്തിലെത്തി കിരീടാവകാശിയെ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.