ജിദ്ദ: രാജ്യമെങ്ങും ഇൗദുൽ ഫിത്വർ ആഘോഷിച്ചു. ശവ്വാൽ മാസപ്പിറവി വ്യാഴാഴ്ച കണ്ടത്തോടെ രാജ്യത്തെ പട്ടണങ്ങളും ഗ്രാമങ്ങളും ഇൗദാഘോഷത്തിെൻറ നിറവിലാണ്. വൈവിധ്യമാർന്ന പരിപാടികളാണ് അതാതു മേഖലകളിൽ നടന്നുവരുന്നത്. എൻറർടൈൻമെൻറ് അതോറിറ്റിക്ക് കീഴിൽ മുൻവർഷത്തേക്കാൾ കൂടുതൽ വിനോദ പരിപാടികൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
വിവിധ മേഖലകളിൽ നടന്ന ഇൗദ് നമസ്കാരത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ പെങ്കടുത്തു. പുതുവസ്ത്രമണിഞ്ഞും തക്ബീർ മുഴുക്കിയും ഇൗദുഗാഹുകളിലും പള്ളികളിലും സംഗമിച്ച വിശ്വാസികൾ ഇൗദാശംസകൾ കൈമാറി. മുനിസിപ്പാലിറ്റികളുടെയും മതകാര്യവകുപ്പ് ഒാഫീസുകളുടെയും കീഴിൽ ഇൗദ്ഗാഹുകളും പള്ളികളും പ്രത്യേകം നിശ്ചയിച്ചിരുന്നു.
ചിലയിടങ്ങളിൽ നമസ്കരിക്കാനെത്തുന്നവർക്ക് വിതരണത്തിന് കഹ്വയും ഇൗത്തപഴവും ഒരുക്കിയിരുന്നു. ബലൂണുകളും കളിപ്പാട്ടങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു. ഇരുഹറമുകളിലും പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകരടക്കം ലക്ഷങ്ങൾ പെങ്കടുത്തു.
സൗദി ഭരണാധികാരി സൽമാൻ രാജാവ് സൽമാൻ രാജാവ്, െലബനാൻ പ്രധാന മന്ത്രി സഅദ് അൽഹരീരി, ഭീകര നിർമാർജന സഖ്യ ഇസ്ലാമിക് മിലിറ്ററി കമാൻറർ ജനറൽ റാഹീൽ ശരീഫ്, മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ തുടങ്ങി നിരവധി അമീറുമാർ, ഭരണ, സിവിൽ, സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ മസ്ജിദുൽ ഹറാമിലെ ഇൗദ് നമസ്കാരത്തിൽ പെങ്കടുത്തവരിലുൾപ്പെടും. പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ് നേതൃത്വം നൽകി. മനുഷ്യ ജീവിതം യാത്രക്കുള്ള തയാറെടുപ്പിലാണ്.
ഏത് നിമിഷവും മരണം അവനെ പിടികൂടും. ആ യാത്രക്ക് വേണ്ട വിഭവങ്ങളൊരുക്കാൻ നന്മകളിൽ ഒരോ വിശ്വാസികളും മുന്നേറണമെന്ന് ഹറം ഇമാം പറഞ്ഞു. ആഘോഷത്തിെൻറ ദിനമാണ് ഇൗദുൽ ഫിത്വർ. സ്നേഹവും കാരുണ്യവും സൗഹൃദവും കുടുംബ ബന്ധങ്ങളും കൂടുതൽ ശക്തിപെടുത്തേണ്ടതുണ്ട്. ഉത്തരവാദിത്വ ബോധവും വാഗ്ദത്വ പാലനവും മനുഷ്യന് എല്ലാ രംഗത്തുണ്ടായിരിക്കണം. ഉത്കൃഷ്ട സ്വഭാവങ്ങളിൽ അതിവിശിഷ്ടമാണിതെന്നും ഹറം ഇമാം പറഞ്ഞു.
മദീനയിലെ മസ്ജിദുന്നവബിയിൽ ശൈഖ് അബ്ദുൽ മുഹ്സിൻ അൽഖാസിം നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി. കർമങ്ങൾ നിഷ്ക്കളങ്കവും ദൈവപ്രീതി കാംക്ഷിക്കുന്നതുമാകുേമ്പാഴാണ് ആരാധനകളുടെ ചൈതന്യം ആസ്വദിക്കാനാവൂയെന്ന് ഹറം ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.