Posted On
date_range Updated On
date_range ബലിപെരുന്നാൾ: സൗദിയിൽ സ്വകാര്യമേഖലക്ക് നാല് ദിവസം അവധി
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ഈദുൽ അദ്ഹ (ബലിപെരുന്നാൾ) അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാൾ അവധി.
മെയ് 26 (ദുൽ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകൾക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.