ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ജി​ദ്ദ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഹം​സ നി​ല​മ്പൂ​ർ സം​സാ​രി​ക്കു​ന്നു.

മ​ല​ബാ​റി​ലെ വി​ദ്യാ​ഭ്യാ​സ അ​വ​ഗ​ണ​ന; ജ​ന​വി​ധി മാ​നി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം - ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ

 ജി​ദ്ദ: ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ തെ​ക്ക്-​വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ൾ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ക​ടു​ത്ത അ​സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്റ​ർ ജി​ദ്ദ ജ​ന​റ​ൽ ബോ​ഡി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്ന് ഈ ​വി​ദ്യാ​ഭ്യാ​സ വി​വേ​ച​ന​ത്തി​നെ​തി​രെ വ​ർ​ഷ​ങ്ങ​ളാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും മു​റ​വി​ളി​ക​ളും ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ, മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​തി​ന് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന​യോ ശാ​ശ്വ​ത പ​രി​ഹാ​ര​മോ ഉ​ണ്ടാ​യി​ട്ടി​ല്ല.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഒ​രു ക്ലാ​സ് റൂ​മി​ൽ ശ​രാ​ശ​രി 40 കു​ട്ടി​ക​ൾ പ​ഠി​ക്കു​മ്പോ​ൾ, മ​ല​ബാ​ർ മേ​ഖ​ല​യി​ൽ അ​ത് 60 കു​ട്ടി​ക​ൾ വ​രെ​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഒ​രു ക്ലാ​സി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​വു​ന്ന​തി​ലും ഇ​ര​ട്ടി കു​ട്ടി​ക​ളെ ഇ​രു​ത്തി പ​ഠി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ​പ്പോ​ലും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ഈ ​ക​ടു​ത്ത അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ജ​ന​കീ​യ പ്ര​തി​ഷേ​ധം നി​ല​നി​ന്നി​രു​ന്നു.മ​ല​ബാ​റി​ലെ പ്ല​സ് ടു, ​കോ​ളേ​ജ് സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി. ​ഡി സ​തീ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​വും ഫ​ല​പ്ര​ദ​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മ​ല​ബാ​റി​ലെ വി​ദ്യാ​ർ​ത്ഥി സ​മൂ​ഹ​വും ജ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​പ്ര​തീ​ക്ഷ​യെ സ​ർ​ക്കാ​ർ ഹ​നി​ക്കി​ല്ലെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്റ​ർ പ്ര​മേ​യ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് പ്ര​ശ്നം ഒ​തു​ക്കി​തീ​ർ​ക്കു​ന്ന രീ​തി​ക്ക് പ​ക​രം സ്ഥി​ര​മാ​യ പു​തി​യ ബാ​ച്ചു​ക​ളും കോ​ളേ​ജു​ക​ളും അ​നു​വ​ദി​ച്ചും, തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ കു​ട്ടി​ക​ളി​ല്ലാ​തെ കി​ട​ക്കു​ന്ന ബാ​ച്ചു​ക​ൾ മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്ക് ശാ​സ്ത്രീ​യ​മാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചും ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് ഹം​സ നി​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ ക​ൺ​വീ​ന​ർ പ്രി​ൻ​സാ​ദ് പാ​റാ​യി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​രീ​ർ വേ​ങ്ങ​ര, അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ, സ​ലാ​ഹ് കാ​രാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു, അ​ൻ​വ​ർ ക​ട​ലു​ണ്ടി സ്വാ​ഗ​ത​വും കെ.​സി മ​ൻ​സൂ​ർ സ​മാ​പ​ന ഭാ​ഷ​ണ​വും ന​ട​ത്തി. 

Tags:    
News Summary - Education in Malabar is being neglected; Government should be prepared to respect the will of the people - Indian Islamic Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.