റിയാദിൽ സൗദിയിലെ ആദ്യ ഈഗിള്‍ പ്രദര്‍ശനം

റിയാദ്: സൗദിയിലെ പ്രഥമ ഈഗിള്‍ പ്രദര്‍ശനം റിയാദിൽ തുടങ്ങി. വേട്ടപ്പക്ഷികളുടെയും വേട്ടക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും അഞ്ച് ദിവസം നീളുന്ന മേളയിലുണ്ട്​. ഉലയ കിങ് ഫഹദ് റോഡിലെ പ്രദര്‍ശന ഹാളിലാണ് എക്സിബിഷൻ. ദശലക്ഷക്കണക്കിന് റിയാല്‍ വില വരുന്ന അറേബ്യന്‍ ഈഗിള്‍ പക്ഷികള്‍ പ്രദര്‍ശനത്തിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്​. വേട്ടക്ക് ഉപയോഗിക്കുന്ന പക്ഷികളാണിത്​. 20 രാജ്യങ്ങളില്‍ നിന്നുള്ള 250 ടീമുകൾ പ്രദര്‍ശനത്തിൽ പ​​െങ്കടുക്കുന്നുണ്ട്​ എന്ന്​ സംഘാടകര്‍ അറിയിച്ചു. കവിയരങ്ങ് പോലുള്ള എട്ടിലധികം സാംസ്കാരിക പരിപാടികളും പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കും. യുവതലമുറയെ വേട്ടപ്പക്ഷികളെകുറിച്ചും അറബ് സംസ്കാരത്തെ കുറിച്ചും ബോധവത്കരിക്കുക എന്നതും പ്രദര്‍ശനത്തി​​​െൻറ ലക്ഷ്യമാണ്. വേട്ടപ്പക്ഷികളുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനവും പ്രത്യേക പരിപാടിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - eagele pradarshanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.