നാട്ടിലേക്ക് മടങ്ങുന്ന നിഷ ഐപ്പിന് സലീം കൊടുങ്ങല്ലൂർ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
റിയാദ്: മലയാളി നഴ്സും സാമൂഹിക പ്രവർത്തകയുമായ നിഷ െഎപ്പ് സൗദി അറേബ്യയിലെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. അൽഖുറയാത്ത് ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സാണ് നിഷ. 18 വർഷമായി ഖുറയാത്തിലുള്ള നിഷ ഐപ്പ് സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. അൽഖുറയാത്തിലെ മലയാളി സാമൂഹിക പ്രവർത്തകർ യാത്രയയപ്പ് നൽകി. മലയാളി കൂട്ടായ്മയുടെ ഉപഹാരം നിഷക്ക് സലീം കൊടുങ്ങല്ലൂർ നൽകി. നിഹ്മത്തുല്ല കോഴിക്കോട്, റോയ് കോട്ടയം, അരുൺ കണ്ണൂർ, ശിഹാബ് പട്ടാമ്പി, ഷഫീഖ് പാലക്കാട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.