നാട്ടിലേക്ക് മടങ്ങുന്ന ബാബു യോഹന്നാന് റിയാദിലെ കേളി ന്യൂ സനാഇയ്യ ഏരിയ പവർഹൗസ് യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി അബ്ബാസിൽ നിന്നും ബാബു യോഹന്നാൻ
ഏറ്റുവാങ്ങുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനാഇയ്യ ഏരിയ പവർഹൗസ് യൂനിറ്റ് അംഗം ബാബു യോഹന്നാന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 15 വർഷമായി അൽ ഉംറ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യന്ന ബാബു അഞ്ച് വർഷത്തോളമായി കേളിയിൽ അംഗമാണ്. കൊല്ലം ഓയൂർ ചെങ്കുളം സ്വദേശിയാണ് ബാബു. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ ജോളി എൻ. ജോയി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജോ. സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനാഇയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ഷെമീർ കുന്നുമ്മൽ, ന്യൂ സനാഇയ്യ ഏരിയ സെക്രട്ടറി ബേബിക്കുട്ടി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോർജ് വർഗീസ്, ഹുസൈൻ മണക്കാട്, ബൈജു ബാലചന്ദ്രൻ, യൂനിറ്റ് അംഗം അസീസ് എന്നിവർ സംസാരിച്ചു. യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി അബ്ബാസിൽ നിന്നും ബാബു യോഹന്നാൻ ഏറ്റുവാങ്ങി. യൂനിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതവും ബാബു യോഹന്നാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.