ദുബൈ: പ്ലാസ്റ്റിക് മാലിന്യ ഭീഷണിയെ അതിജീവിക്കാനുള്ള യജ്ഞത്തിെൻറ ഭാഗമായി ടെട്രാപാക്കറ്റിൽ കുടിവെള്ള ം വിപണിയിലിറക്കി. ദുബൈയിൽ ആരംഭിച്ച ഗൾഫൂഡിെൻറ 25ാം അധ്യായത്തിലാണ് യു.എ.ഇയിലെ നാഷനൽ ഫുഡ് പ്രോഡക്ട്സ് ക മ്പനി ഒയാസീസ് ബ്രാൻറ് കുപ്പിവെള്ളം പുതിയ രൂപത്തിൽ പുറത്തിറക്കിയത്.
വെള്ളപ്പാത്രവും അതിെൻറ പ്ലാസ ്റ്റിക് മൂടിയും റീസൈക്ലിങിനു വിധേയമാക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു. യു.എ.ഇയിലെ പാനീയ വിപണിയിൽ ഗണ്യമായ പങ്കാളിത്തമുള്ള നാഷനൽ ഫുഡ് പ്രോഡക്ട്സ് കമ്പനി ഇതിനകം തന്നെ പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം 45 ശതമാനം കുറവു വരുത്തിയതായി ഗ്രൂപ്പ് സി.ഇ.ഒ ഇഖ്ബാൽ ഹംസ വ്യക്തമാക്കി.
മരത്തിൽ നിന്ന് ഉൽപാദിപ്പിച്ച പേപ്പർ ബോർഡ് ഉപയോഗിച്ചാണ് ടെട്രാപാക്ക് തയ്യാറാക്കിയിരിക്കുന്നത്. വായുവും വെളിച്ചവും കടക്കാതിരിക്കാൻ ആറു പാളികളുടെ സംരക്ഷണം ഇൗ പാക്കിനുണ്ട്. ഒരുവർഷം വരെ വെള്ളം കേടുകൂടാതെയിരിക്കും.
ഉപയോഗിക്കുന്ന മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നുണ്ടെന്നും ഏറ്റവും കുറവ് പരിസ്ഥിതി ആഘാതം ഉറപ്പാക്കിയ ശേഷമാണ് ഇൗ പാക്കിങ് ഉപായം സ്വീകരിച്ചതെന്നും അണിയറക്കാർ പറയുന്നു. ടെട്രാപാക്ക് മീന മേഖല പ്രസിഡൻറ് അമർ സാഹിദ് ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.