??. ?????, ????? ???

ഡോക്​ടറുടെയും മാനേജരുടെയും മരണം ജുബൈൽ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി

ജുബൈൽ: കോവിഡ് ബാധിച്ച്​ ഹൈദരബാദ് സ്വദേശികളായ ഡോക്ടറും ആശുപത്രി മാനേജരും ജുബൈലിൽ മരിച്ചു. അൽ-ഷിഫ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ദ്ധൻ ഡോ. നവാസ് (47), ഇതേ ആശുപത്രിയിലെ അഡ്മിൻ മാനേജർ ആയിരുന്ന അക്തർ ആലം (51) എന്നിവരാണ് മരിച്ചത്.

ഡോ. നവാസ് 10 ദിവസത്തിലേറെയായി ജുബൈൽ  മുവാസത്ത്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് വ​​െൻറിലേറ്ററിൽ നിന്നും മാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരവേ പെട്ടെന്നാണ് മരണം  സംഭവിച്ചത്. ഏഴുവർഷമായി അൽ-ഷി-ഫ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. അൽഫിയയാണ്​ ഡോ. നവാസി​​​െൻറ ഭാര്യ. മക്കൾ: ഹസ്നൈൻ, ഹംസ.  

കോവിഡ് ബാധിച്ച് മുവാസത്തിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയവെയാണ് അക്തർ ആലം മരിച്ചത്. പ്ലാസ്മ ചികിത്സക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.  അക്തർ ആലത്തി​​​െൻറ ഭാര്യയും നാലുമക്കളും നാട്ടിലാണ്. ഇരുവരുടെയും മരണം ആശുപത്രി ജീവനക്കാരെയും ഇവരെ അറിയുന്ന പ്രവാസി സമൂഹത്തെയും ഏറെ  ദുഃഖത്തിലാഴ്ത്തി. 

Tags:    
News Summary - Doctors Covid death in Jubail-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.