ജിദ്ദ: പൊലീസോ മറ്റ് സുരക്ഷാ വകുപ്പുകളോ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുേമ്പാൾ മൊബൈൽ ഫോണിലുള്ള ഡിജിറ്റൽ ഇഖാമ കാണിച്ചാൽ മതിയെന്ന് സൗദി പാസ് പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു. അബ്ഷിർ ഇൻഡിവിഡ്വൽ ആപ് ഇൻസ്റ്റാൾ ചെയ്ത് ഡിജിറ്റൽ ഇഖാമ മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നവർ യഥാർഥ ഇഖാമയ്ക്ക് പകരം ഇൗ ഡിജിറ്റൽ രൂപം കാണിച്ചാൽ മതിയാകുമെന്ന് ജവാസത് വക്താവ് കേണൽ നാസിർ ബിൻ മുസലത്ത് അൽഉതൈബി വ്യക്തമാക്കി.
അബ്ഷിർ ആപ്പിൽ ദേശീയ ഇൻഫർമേഷൻ കേന്ദ്രവുമായി സഹകരിച്ച് പാസ്പോർട്ട് വകുപ്പ് ഡിജിറ്റൽ ഇഖാമ പതിപ്പ് ഒരുക്കിയിട്ടുണ്ട്. ഉയർന്ന സുരക്ഷ സവിശേഷതകളോട് കൂടിയ രേഖയാണിത്. ആപ്പിൽ പ്രവേശിച്ചാൽ സ്മാർട്ട് ഫോണുകളിലേക്ക് ഇഖാമ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പരിശോധന വേളയിലും മറ്റും ഒറിജിനൽ ഇഖാമ ൈകയ്യി ലില്ലെങ്കിൽ ഡിജിറ്റൽ ഇഖാമ സഹായകമാകും. മാത്രമല്ല ഡിജിറ്റൽ ഇഖാമയിലെ ക്യൂ.ആർ കോഡ് റീഡ് ചെയ്താൽ ആളെ സംബന്ധിച്ച മുഴുവൻ ഒൗദ്യോഗിക വിവരങ്ങളും കാണാൻ സാധിക്കുമെന്നും വക്താവ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാൺലൈൻ പോർട്ടലായ 'അബ്ഷിർ' പുതുതായി ഇറക്കിയതാണ് ഇൻഡിവിഡ്വൽ ആപ്. ഭാവിയിൽ നിരവധി സവിശേഷതകൾ ഡിജിറ്റൽ ഇഖാമയിൽ ഉൾക്കൊള്ളിക്കും. ഇത് സുരക്ഷ ഉദ്യോഗസ്ഥരെ വേഗത്തിൽ ജോലി നിർവഹിക്കാൻ സഹായിക്കുന്നതാണ്. രാജ്യത്തെ വിദേശികൾക്ക് തിരിച്ചറിയൽ രേഖ കൈയ്യിൽ സൂക്ഷിക്കാൻ എളുപ്പമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.