വനിതകൾക്ക്​ തൊഴിലവസരം: ഡിസൈന്‍ വീക്കിന് സമാപനം

റിയാദ്​: വനിതകള്‍ക്ക് ജോലിയും മികച്ച അവസരവും ലക്ഷ്യം വെച്ച് സൗദിയില്‍ സംഘടിപ്പിച്ച ഡിസൈന്‍ വീക്കിന് സമാപനം. നാലു ദിവസമായി നടന്ന പരിപാടിയിൽ സൗദിക്കകത്തും പുറത്തുമുള്ള വനിതകള്‍ പങ്കെടുത്തു. നിരവധി ഉൽപന്നങ്ങളുടെ വിപണനവും ഉണ്ടായിരുന്നു. പാഴ്​വസ്​തുക്കളിൽ നിന്ന് ഉയോഗയോഗ്യമായ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതായിരുന്നു മേള. സ്വദേശികളും വിദേശികളും പ​െങ്കടുത്തു.
തുണിത്തരങ്ങള്‍ ശേഖരിച്ച്​ കാര്‍പ്പറ്റ്​ ഉണ്ടാക്കുന്നത്​ എങ്ങനെയെന്ന്​ വനിതകളെ പരിശീലിപ്പിച്ചു. ഉപേക്ഷിക്കാനുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവ ചെയ്യുന്നതെന്ന്​ ഡിസൈനര്‍ ബനാന്‍ അല്‍ യഖൂബി- പറഞ്ഞു. വലിച്ചെറിയാനുള്ള വസ്തുക്കളാണ് ഭൂരിഭാഗം പേരും ഡിസൈനിങ് വർകിന് ഉപയോഗിച്ചത്. അതായിരുന്നു മേളയുടെ പ്രത്യേകതയും. പങ്കെടുക്കുന്ന വനിതകളെല്ലാം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് പഴയ വസ്തുക്കളില്‍ നിന്നാണ്. നല്ല ആശയമാണത് ^-മേളയിൽ പ​െങ്കടുത്ത റയാ അല്‍ ഹുസൈനി പറഞ്ഞു. മികച്ച വിലക്കാണ് ഇവിടെ ഉണ്ടാക്കിയ മിക്ക വസ്തുക്കളും വിറ്റു പോയത്.
സൗദി വനിതകള്‍ക്ക് മികച്ച ജോലി അന്തരീക്ഷമൊരുക്കുന്നുണ്ട് തൊഴില്‍ മന്ത്രാലയം. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ഓഫീസിനോട് ചേര്‍ന്ന് നഴ്സറി, വീട്ടിലേക്കും ഓഫീസിലേക്കും വാഹന സൗകര്യം തുടങ്ങിയവ. ഇവയെല്ലാം ഉണ്ടായിട്ടും ഉപയോഗപ്പെടുത്താനാകാത്ത വനിതകളുണ്ട്. അവരെ പങ്കെടുപ്പിച്ചുമാണ് റിയാദില്‍ ഡിസൈന്‍ വീക്ക് സംഘടിപ്പിച്ചത്.

Tags:    
News Summary - design week ends-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.