ഭിന്നശേഷി സംഘത്തിൽ ഉംറ നിർവഹിക്കാനെത്തിയ യുവാവ് മക്കയിൽ മരിച്ചു

ജിദ്ദ: ഭിന്നശേഷിക്കാരുടെ സംഘത്തിൽ ഉംറ നിർവഹിക്കാനെത്തിയ യുവാവ്​ മക്കയിൽ നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ പിലാക്കൽ സ്വദേശി പരി അബ്​ദുൽ ജലീലാണ് (39) വെള്ളിയാഴ്​ച വൈകീട്ട്​ മരിച്ചത്​. ന്യുമോണിയ ബാധയെ തുടർന്നാണ്​ മരണമെന ്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇദ്ദേഹത്തി​​െൻറ സഹോദരൻ കൂടെ വന്നിരുന്നു. വ്യാഴാഴ്​ച പുർച്ചയാണ്​ 48 ഭിന്നശേഷിക്കാർ ഉംറ നിർവഹിക്കാൻ എത്തിയത്. സംഘം വ്യാഴാഴ്​ച രാത്രി ഉംറ നിർവഹിച്ചെങ്കിലും അവശത കാരണം അബ്​ദുൽ ജലീലിന്​ കർമം നിർവഹിക്കാനായിരുന്നില്ല.

പരേതനായ പരി ഉണ്ണീ​​െൻറയും മാളിയേക്കൽ സുബൈദയുടെയും മകനാണ്. സിറാജുദ്ദീൻ സഹോദരനും ശാക്കിറ സഹോദരിയുമാണ്.

Tags:    
News Summary - death umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.