പ്രശ്​നം പരിഹരിച്ചു; രാജൻ വർഗീസി​െൻറ മൃതദേഹം ഇന്ന്​  നാട്ടിലെത്തും

ദമ്മാം: നിയമ പ്രശ്​നത്തെ തുടർന്ന്​ കഴിഞ്ഞ ദിവസം ദമ്മാം എയർപോർട്ടിൽ നിന്ന്​ തിരിച്ചയച്ച തിരുവനന്തപുരം വെമ്പായം സ്വദേശി രാജന്‍ വര്‍ഗീസി​​​െൻറ മൃതദേഹം വ്യാഴാഴ്​ച നാട്ടിലെത്തും. പ്രശ്​നം പരിഹരിച്ച്​ ബുധനാഴ്​ച രാ​ത്രി  മൃതദേഹം ഇത്തിഹാദ്​ എയർവെയ്​സിൽ  നാട്ടിലേക്ക്​ കൊണ്ടു പോയി. വാഹനാപകടക്കേസിൽ 29000 റിയാൽ രാജൻവർഗീസി​​​െൻറ പേരിൽ ബാധ്യത ബാക്കിയുള്ളതാണ്​ എമിഗ്രേഷൻ ക്ലിയറൻസിന്​ തടസ്സമായിരുന്നത്​. പ്രശ്​നം പരിഹരിക്കാൻ അദ്ദേഹത്തി​​​െൻറ തൊഴിലുടമ വേണ്ട നടപടികൾ  സ്വീകരിച്ചതോടെ  മൃതദേഹം കൊണ്ട്​ പോകുന്നതിന്​ തടസ്സം നീങ്ങുകയായിരുന്നു. വാഹനാപകടക്കേസ്​ രേഖപ്പെടുത്തു​േമ്പാൾ ഇദ്ദേഹത്തി​​​െൻറ പഴയ ഇഖാമ നമ്പർ രേഖപ്പെടുത്തിയതിനാൽ ആർക്കാണ്​ ബാധ്യത എന്നറിയാതെ അന്വേഷണത്തിലായിരുന്നു പൊലീസ്​. ഒടുവിൽ പ്രശ്​നം കണ്ടെത്തി പരിഹരിക്കാൻ പൊലീസ്​ തന്നെ ഉൗർജിതനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - death - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.