Posted On
date_range Updated On
date_range ഉംറക്കെത്തിയ കൊണ്ടോട്ടി സ്വദേശി മരിച്ചു
ജിദ്ദ: ഉംറ തീർഥാടകൻ മക്കയിൽ മരിച്ചു. നാട്ടിൽ നിന്ന് ഉംറസംഘത്തിലെത്തിയ മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരി പുളിയക ോട് സ്വദേശി മണിയൽ അബ്്ദുറഹ്മാൻ മുസ്‌ലിയാർ (കുഞ്ഞിമാൻ -59) ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് മക്കയിലെത്തിയത്. ഭാര്യ ഫാത്തിമ കൂടെയുണ്ട്.
പുളിയക്കോട് ആക്കപ്പറമ്പ് മഹല്ല്, മാണിത്തടം തഅലീമുൽ അനാം മദ്റസ എന്നിവയുടെ പ്രസിഡൻറായ ഇദ്ദേഹം കിഴിശ്ശേരി തൗഫീഖ് ജ്വല്ലറിയുടെ ഉടമയാണ്. മക്കൾ: ഷാക്കിറ, മുനീറ, അഷ്‌റഫ്, ബാഹിറ. മരുമക്കൾ: ഉനൈസ് മോങ്ങം, മുഹമ്മദ് റാഫി കടുങ്ങല്ലൂർ. വ്യാഴാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.