ആലപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു.​ ആലപ്പുഴ, മുല്ലക്കൽ തോണ്ടൻ കുളങ്ങര സ്വദേശി ശിവഗംഗ വീട്ടിൽ മനോജ്​ കുമാർ (41) ആണ്​ മരിച്ചത്​. അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്​ച ഉച്ചയോടെയായിരുന്നു മരണം.

ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്മാം ഫസ്​റ്റ്​ ഇൻഡസ്​ട്രീസ്​ സിറ്റിയിലുള്ള കമ്പനിയിൽ ഓപ്പറേറ്ററായി ജോലി ചെയ്​ത്​ വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. വിജയൻ പിള്ള-തങ്കമണി ദമ്പതികളുടെ മകനാണ്​. രമ്യയാണ്​ ഭാര്യ. രണ്ട്​ മക്കളുണ്ട്​. 

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.