മലയാളി യുവ എൻജിനീയർ ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാം: ദേഹാസ്വസ്​ഥ്യത്തെ തുടർന്ന്​ കുഴഞ്ഞ്​ വീണ യുവ മലയാളി എൻജിനീയർ മരിച്ചു. മലപ്പുറം പൊന്മള സ്വദേശി പൂവാടൻ  ഇസ്മാഇൗൽ മാസ്​റ്ററുടെ മകൻ ശംസീര്‍ പൂവാടന്‍ (30) ആണ് അൽഅഹ്​സയിൽ മരിച്ചത്. പെട്ടന്നുണ്ടായ ശാരീരിക അസ്വാസ്​ ഥ്യങ്ങളെത്തുടർന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വകാര്യ കമ്പനിയിൽ പ്രോജക്​ട്​  എൻജിനീയറായിരുന്നു. ഭാര്യ: ജസീല. ഒരു കുട്ടിയുണ്ട്‍. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍  പോകാനിരിക്കുകയായിരുന്നു ശംസീര്‍. മൃതദേഹം ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കമ്പനി  മാനേജ്മ​െൻറ്​ നടപടി ക്രമങ്ങൾ ചെയ്തു വരുന്നു. അൽഅഹ്സയിലെ സാമൂഹിക പ്രവർത്തകരും കമ്പനി മാനേജ്‌മ​െൻറുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - death news saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.