റിയാദ്: കറുത്ത വലിയ ഉറുമ്പിെൻറ കടിയേറ്റ് മലയാളി റിയാദിൽ മരിച്ചു. റിയാദ് ബഗ്ലഫിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം. നിസാമുദ്ദീനാണ് (45) ബുധനാഴ്ച പുലർച്ചെ നാലോടെ റിയാദ് ഖുറൈസ് റോഡിലെ സുലൈമാൻ അൽഹബീബ് ആശുപത്രിയിൽ മരിച്ചത്. കുടുംബസമേതം ബഗ്ലഫിൽ താമസിക്കുന്ന നിസാമുദ്ദീന് രാത്രിയിൽ നമസ്കാരത്തിനിടെ ഫ്ലാറ്റിൽ നിന്നാണ് ഉറുമ്പ് കടിയേറ്റത്. അലർജിയുടെ പ്രശ്നം കൂടിയുള്ളതിനാൽ ഉറുമ്പ് കടിയേറ്റ ഉടൻ ശ്വാസം മുട്ടുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെ താമസിക്കുന്ന ഭാര്യാസഹോദരൻ നസീം ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചികിത്സക്കിടെ ഹൃദയാഘാതവുമുണ്ടായി മരണം സംഭവിച്ചു. 24 വർഷമായി റിയാദിലുള്ള നിസാമുദ്ദീൻ ബഗ്ലഫിൽ ഒരു മിഠായി കമ്പനിയിൽ ജീവനക്കാരനാണ്. പരതേനായ മുഹമ്മദ് കുഞ്ഞ് ^ ഫാത്വിമാബി ദമ്പതികളുടെ മകനാണ്. ഭാര്യ: റസീന. മക്കൾ: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് അമീൻ (10ാം ക്ലാസ്), ആദിൽ അദ്നാൻ (നാലാം ക്ലാസ്). സഹോദരങ്ങൾ: ലത്വീഫ്, മുസ്തഫ, സുലൈഖ, റൈഹാനത്ത്, താഹിറ, ഷംല. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടും പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.