മൂന്നുകുട്ടികളെ പിതാവ്​ കഴുത്തറുത്ത്​ കൊന്നു

മക്ക: മക്കയിൽ പിതാവ്​ മൂന്ന്​ കുട്ടികളെ കഴുത്തറുത്തു കൊന്നു. ഹയ്യ്​ മലാവിയിലെ ഫ്ലാറ്റിൽ ഇന്നലെ രാവി​ലെയാണ് പ്രദേശത്തെ നടുക്കിയ​ സംഭവമുണ്ടായത്​. മൂന്ന്​, അഞ്ച്​, ആറ്​ വയസ്സുള്ള പെൺകുട്ടികളെയാണ്​ പിതാവ്​ കഴുത്തറുത്ത്​ കൊന്നത്​​. സംഭവം കണ്ട്​ മാതാവ്​ അലറിവിളിച്ച്​ അയൽവാസികളുടെ സഹായം തേടി.  ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന്​ സ്​ഥലത്തെത്തിയ പൊലീസ്​ പിതാവിനെ പിടികൂടി. കൊലപാതകത്തി​​​െൻറ കാരണമറിയാൻ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​​.

Tags:    
News Summary - crime-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.